വിദ്യാര്‍ത്ഥികളുടെ യാ‍ത്രാ നിരക്ക് വര്‍ദ്ധനയില്‍ തീരുമാനമായില്ല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വിദ്യാര്‍ത്ഥികളുടെ ബസ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. നിരക്ക് വര്‍ദ്ധനയെ സംഘടനകള്‍ എതിര്‍ത്തെന്ന് ഗതാഗതമന്ത്രി വി എസ് ശിവകുമാര്‍ വ്യക്തമാക്കി. അടുത്ത മന്ത്രിസഭായോഗം ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.

ബസ് ചാര്‍ജ് കൂട്ടരുത്, എസ് എസ് എല്‍ സി വരെ യാത്ര സൗജന്യമാക്കുക, യാത്രാ ഇളവിന് പ്രായപരിധി നിശ്ചയിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :