കെബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ-സീരിയല്‍ താരങ്ങള്‍. ഈ ആവശ്യം ഉന്നയിച്ച് താരങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നിവേദനം നല്കി.
നടന് മധുവിന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ ആണ് മുഖ്യമന്ത്രിയെ കണ്ടത്. ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി താരങ്ങള്‍ അറിയിച്ചു.
ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്നങ്ങള്‍ കത്തിപ്പടര്‍ന്നപ്പോഴാണ് ഗണേഷ്കുമാര് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത്.