ഗണേഷിനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: |
WEBDUNIA|
PRO
PRO
കെ ബി ഗണേഷ് കുമാറിനെ തിരികെ മന്ത്രിസഭയിലേയ്ക്ക് കൊണ്ടുവരാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള. പാര്‍ട്ടിയുടെ അനുമതിയില്ലാതെ ഗണേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ അന്ന് കുറുമാറ്റ നിരോധന നിയമ പ്രകാരം കേസ് കൊടുക്കും. പത്തനാപുരത്ത് ഉപതെരഞ്ഞെടുപ്പ് നടത്തണമോ വേണ്ടയോ എന്ന് മന്ത്രിയാക്കാന്‍ ശ്രമിക്കുന്നവര്‍ ആലോചിച്ചാല്‍ നന്നായിരിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
അത്തരം നീക്കം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഉണ്ടായാല്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കും. കേരള കോണ്‍ഗ്രസ് ബിയ്ക്ക് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇനി മന്ത്രിയെ വേണ്ട. പാര്‍ട്ടിയ്ക്കാണ് വകുപ്പും മന്ത്രിസ്ഥാനവും യുഡിഎഫ് അനുവദിച്ചത്, വ്യക്തിക്കല്ല. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് ചില സിനിമാക്കാരാണ്. ഗണേഷിനെ മന്ത്രിസ്ഥാനത്ത് തിരികെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിനകത്തുനിന്ന് തന്നെ എതിര്‍പ്പു ഉയരുമെന്ന് ഉറപ്പാണ്.
ഒമ്പതിന് ചേരുന്ന യുഡിഎഫ് യോഗത്തിലും മന്ത്രിസ്ഥാനം വേണ്ടെന്ന പാര്‍ട്ടിയുടെ അഭിപ്രായം ആവര്‍ത്തിക്കും. ഇനി ഒരു ഒത്തുതീര്‍പ്പിനുമില്ല. പത്തനാപുരത്ത് യാമിനി തങ്കച്ചിയെ സ്ഥാനാര്‍ഥിയാക്കേണ്ട ആവശ്യമില്ല. പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥിയാകാന്‍ വേറെയാളുണ്ടെന്നും പിള്ള പറഞ്ഞു.