ഗണേശ നിമജ്ജന ഘോഷയാത്ര ചൊവ്വാഴ്ച

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തലസ്ഥാന നഗരിയിലെ ചൊവ്വാഴ്ച വൈകിട്ടു നടക്കും. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര ശംഖുമുഖം ആറാട്ടു കടവിലാണു സമാപിക്കുന്നത്.

ഗണേശോത്സവത്തിനു സമാപനം കുറിച്ചു കൊണ്ടുള്ള സാംസ്കാരിക സമ്മേളനവും ഇതിനൊപ്പം നടക്കും. ചൊവ്വാഴ്ച വൈകിട്ട് പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം നിയമസഭാ സ്പീക്കാര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ സീറോ മലബാര്‍ സഭ ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍ ജോണ്‍ വി തടത്തില്‍ മുഖ്യപ്രഭാഷണം നടത്തും. പൂരുരുട്ടാതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മുഖ്യാതിഥി ആയിരിക്കും.

ഘോഷയാത്ര പഴവങ്ങാടിയില്‍ നിന്ന് എംജി റോഡിലെ ഓവര്‍ബ്രിഡ്ജ്, ആയുര്‍വേദ കോളേജ്, സ്റ്റാച്യു, പാളയം, പേട്ട, ചാക്ക വഴി ശംഖുമുഖത്തെത്തിച്ചേരും. തുടര്‍ന്ന് നിമജ്ജന ചടങ്ങ് നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :