തിരുവനന്തപുരം|
Last Modified വെള്ളി, 7 നവംബര്‍ 2014 (21:55 IST)
വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് രംഗത്ത്. ബാറുടമകളില്‍ നിന്നും കോണ്‍ഗ്രസ് മന്ത്രിമാരും പണം വാങ്ങിയെന്ന് ബിജു രമേശ് പറഞ്ഞു. പണം വാങ്ങിയവരുടെ മുഴുവന്‍ പേരുകളും പുറത്തുവിടുമെന്നും ബിജു രമേശ് പറഞ്ഞു.
കോഴ വിവാദത്തില്‍ അരൂരിലെ ബാറുടമ നിലപാട് മാറ്റിയത് ഭയം മൂലമാണെന്നും ബിജു രമേശ് പറഞ്ഞു. ഒരു ടി വി ചാനലിന്‍റെ വാര്‍ത്താചര്‍ച്ചയിലാണ് ബിജു രമേശ് വീണ്ടും ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
കെ എം മാണിക്ക് പണം നല്‍കി എന്ന നിലപാടില്‍ മാറ്റമില്ല എന്ന് ബിജു രമേശ് പറഞ്ഞു. മൂന്ന് ഗഡുക്കളായാണ് നല്‍കിയത്. ഒടുവിലത്തെ ഗഡു ഏപ്രില്‍ രണ്ടിനായിരുന്നു. തിരുവനന്തപുരത്ത് മാണിയുടെ വീട്ടിലെത്തിയാണ് പണം നല്‍കിയത്. പണം നല്‍കാന്‍ പോയ വാഹനങ്ങളുടെ നമ്പരുകള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ വിജിലന്‍സിന് നല്‍കുമെന്നും ബിജു രമേശ് വെളിപ്പെടുത്തി.
മാണിക്കെതിരായ ആരോപണത്തിന്‍റെ പ്രാഥമിക തെളിവുകള്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. റെക്കോര്‍ഡ് ചെയ്യപ്പെട്ട തെളിവുകള്‍ അടുത്ത ഘട്ടത്തില്‍ കൈമാറുമെന്നും ബിജു രമേശ് പറഞ്ഞു.
ബാര്‍ വിഷയത്തില്‍ കോടികളുടെ ഇടപാട് നടന്നു എന്നും കൊള്ളക്കാരെ ജനമധ്യത്തില്‍ തുറന്നുകാട്ടിയാല്‍ മാത്രമേ കേരളത്തില്‍ നിക്ഷേപകര്‍ വരികയുള്ളൂ എന്നും ബിജു രമേശ് പറയുന്നു.