കൊല്ലത്ത് വാഹനാപകടത്തില്‍ അഞ്ച് മരണം

കൊല്ലം| WEBDUNIA|
PRO
PRO
കൊല്ലം കുളത്തൂപ്പുഴയില്‍ ജീപ്പും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ആര്യന്‍കാവ് സ്വദേശിനി റോസമ്മ, തെന്മല സ്വദേശികളായ മുഹമ്മദ് ഹനീഫ്, ഗോപിനാഥ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ തിരിച്ചറിയാനുണ്ട്.

കുളത്തൂപ്പുഴ എക്‌സ് സര്‍വ്വീസ് ജംഗ്ഷനിലാണ് അപകടം നടന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്. മീന്‍ കയറ്റിവന്ന ലോറി ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :