കൊല്ലത്ത് ട്രെയിന്‍ തട്ടി റഷ്യന്‍ പെണ്‍കുട്ടിയുടെ കാലറ്റു

കൊല്ലം| WEBDUNIA|
PRO
PRO
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി റഷ്യന്‍ പെണ്‍കുട്ടിയുടെ കാലറ്റു. കുട്ടിയുടെ അമ്മയും രണ്ട് സഹോദരങ്ങളും അത്ഭുതകരമായി രക്ഷപ്പെട്ടു. റഷ്യയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ ലെനയും മൂന്ന് മക്കളുമാണ് അപകടത്തില്‍പ്പെട്ടത്.

ചെന്നൈയിലേക്ക് പോകാനായി കൊല്ലത്ത് നിന്ന് ട്രെയിന്‍ മാറിക്കയറുന്നതിനിടെയാണ് അപകടം. ലെനയുടെ ഇളയ മകള്‍ ബോറോവിയ ബ്രോഹറിനാണ് പരുക്കേറ്റത്.

പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :