കൊയിലാണ്ടിയില്‍ വീടിനുള്ളില്‍ സ്ഫോടനം

കൊയിലാണ്ടി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കൊയിലാണ്ടിയില്‍ വീടിനുള്ളില്‍ സ്ഫോടനം. കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടിനുള്ളിലാണ് സ്ഫോടനം നടന്നത്. തലശേരി ധര്‍മ്മടം സ്വദേശി ജയരാജന്‍ എന്നയാള്‍ വാടകയ്ക്ക് കഴിയുന്ന വീടാണ് ഇത്.

സംഭവത്തില്‍ ജയരാജന്റെ ഭാര്യ പ്രീതക്ക് പൊള്ളലേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമെന്ന് കരുതുന്നു.

പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഈ വീട്ടില്‍ സ്ഥിരമായി ബോംബ് നിര്‍മ്മിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :