BIJU|
Last Modified ചൊവ്വ, 18 ജൂലൈ 2017 (17:18 IST)
വെൽകം ടു സെൻട്രൽ ജയിലിലെ നായക കഥാപാത്രമായ ഉണ്ണിക്കുട്ടൻ ഇരട്ട ജീവപര്യന്തം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ആളാണ്. എന്നാൽ ആ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ദിലീപിന് ജയിൽവാസം അത്ര സുഖകരമായ ഏർപ്പാടായി തോന്നുന്നില്ല. രാത്രി ഉറങ്ങാൻ പറ്റാത്ത രീതിയിൽ കൊതുകുകൾ ആക്രമിക്കുന്നതാണ് ദിലീപിനെ ബുദ്ധിമുട്ടിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ദിലീപിന് ഏറ്റവും സഹിക്കാൻ കഴിയാത്തതായി തോന്നിയ ഒരു കാര്യം കൊതുകുശല്യമാണ്. എന്നാൽ കൊതുകുതിരി
ജയിൽ കാൻറീനിൽ നിന്നാണ് വാങ്ങേണ്ടത്. അതിനുള്ള പണം ദിലീപിൻറെ കൈവശം ഉണ്ടായിരുന്നില്ല.
കൊതുകുതിരി ഉൾപ്പടെയുള്ള സാധനങ്ങൾ വാങ്ങാൻ തന്റെ കൈയ്യിൽ പണമില്ലെന്നും ഉടൻ പണം വേണമെന്നും അങ്ങനെയാണ് ദിലീപ് തൻറെ ബന്ധുക്കളെ അറിയിക്കുന്നത്. ജയിൽ കാൻറീനിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള പണം ഉടൻ തന്നെ ബന്ധുക്കൾ മണിയോർഡറായി ദിലീപിന് ജയിലിലേക്ക് അയച്ചുകൊടുത്തു.
അതിനിടെ ദിലീപിൻറെ ബന്ധുക്കൾ കഴിഞ്ഞ ദിവസം ജയിലിലെത്തി ദിലീപിനെ കണ്ടു. ഏറെനേരം ദിലീപ് ബന്ധുക്കൾക്കൊപ്പം ചെലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ.