ദിലീപിനെ പറ്റിച്ചത് സാക്ഷാല്‍ പള്‍സര്‍ സുനി!

സുനിയുടെ ഒറ്റ വാക്കില്‍ ദിലീപ് തന്റെ ജീവിതം തന്നെ പൊളിച്ചടുക്കി! - അപ്രതീക്ഷിതം!

aparna| Last Modified ചൊവ്വ, 18 ജൂലൈ 2017 (14:25 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു ദിലീപ്. പിന്നീട് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തെങ്കിലും ദിലീപിന്റെ നിലപാടിന് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ദിവസങ്ങള്‍ കഴിയും തോറും താന്‍ കുടുങ്ങിയിരിക്കുകയാണെന്ന് ദിലീപിന് വ്യക്തമായിരിക്കുന്നു. ഈ തിരിച്ചറിവ് കാരണമാകാം, ഗൂഢാലോചനയെ കുറിച്ച് താരം ചില ‘സുപ്രധാന’ മൊഴികള്‍ പൊലീസിന് നല്‍കിയതായാണ് സൂചന.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോട് നടിയുടെ നഗ്‌നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന് പൊലീസിന് വ്യക്തമായിരിക്കുന്നു. ഈ ഒരു നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പുതിയ ചോദ്യം ചെയ്യലില്‍ ലഭിച്ചെന്നാണു വിവരം. നടിയുടെ ദൃശ്യങ്ങള്‍ നേടിയെടുക്കുന്നതിനായ് സുനിക്ക് പണം വാഗ്ദാനം ചെയ്‌തെങ്കിലും സുനി നടിക്ക് മേല്‍ ബലപ്രയോഗം നടത്തുമെന്ന് താന്‍ കരുതിയില്ലെന്നും ദിലീപ് മൊഴി നല്‍കിയതായാണ് സൂചന.

നടിയുമായി അടുത്ത ബന്ധമുള്ളതിനാല്‍ നഗ്‌നചിത്രം എടുത്തുതരാമെന്നു സുനില്‍കുമാര്‍ ദിലീപിനെ ധരിപ്പിക്കുകയും ചെയ്തു. നടിയുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് സുനി ദിലീപിനെ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏതായാലും സുനിയുടെ ഈ വാക്കില്‍ ദിലീപ് അടിയുറച്ച് വിശ്വസിച്ചിരുന്നു എന്ന് വേണം കരുതാന്‍. ഇതുകൊണ്ട് തന്നെ നടിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളല്ല എന്നു തെളിയിക്കാനായി കഴുത്തിന്റെ ഭാഗം കൂടുതലായി ചിത്രീകരിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടതായുള്ള വിവരങ്ങള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.

മാത്രമല്ല എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്നും സുനി താരത്തോട് ചോദിച്ചിരുന്നു. എന്നാല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നു പറയണമെന്ന രീതിയില്‍ ഇരുവരും ധാരണ ഉണ്ടാക്കിയിരുന്നുവെന്നും നടി പരാതി നല്‍കില്ല എന്ന വിശ്വാസത്തിലാണ് പദ്ധതി തയാറാക്കിയതെന്നും വിവരം ലഭിച്ചതായി പോലീസ് സൂചിപ്പിച്ചു. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളാണിതെല്ലാം എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :