കൊച്ചി മെട്രോ നിര്‍മാണ കരാറിന് അന്തിമ രൂപമായി

WEBDUNIA|
PRO
PRO
കൊച്ചി മെട്രോ നിര്‍മാണ കരാറിന് അന്തിമ രൂപമായി. മെട്രോ നിര്‍മാണം മേയില്‍ തുടങ്ങാനാണ് തീരുമാനമെന്ന് കൊച്ചി മെട്രോറെയില്‍ ലിമിറ്റഡ് ചെയര്‍മാന്‍ ഡോ സുധീര്‍ കൃഷ്ണ വ്യക്തമാക്കി.

നിര്‍മാണ മേല്‍നോട്ടവും ടെന്‍ഡറും ഉള്‍പ്പെടെയുള്ള പ്രധാന ചുമതലകള്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) തന്നെ വഹിക്കും. സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും അന്തിമതീരുമാനമായി. ഡിഎംആര്‍സിയുമായി ഉണ്ടാക്കിയ കരാറിന് കൊച്ചിയില്‍ ചേരുന്ന കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കും.

ബോര്‍ഡിന്റെ അംഗീകാരം തേടിയശേഷം ഡിഎംആര്‍സിയുടെ പരിഗണനയ്ക്കായി ധാരണാപത്രം സമര്‍പ്പിക്കും. കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് ധാരണയിലെത്തിയശേഷമാണ് ഡിഎംആര്‍സിയും കൊച്ചി മെട്രോറെയില്‍ ലിമിറ്റഡും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :