കൊച്ചി മെട്രോ റെയിലിന് 234 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2013 (10:39 IST)
PRO
കൊച്ചി മെട്രോ റെയിലിന് കേരള സര്‍ക്കാരിന്റെ ഓഹരി വിഹിതമായി 234 കോടി രൂപകൂടി നല്‍കാന്‍ മന്ത്രി കെഎംമാണി അനുമതി നല്‍കി.

മെട്രോ റെയില്‍ നിര്‍മാണം ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് അടിസ്ഥാന ധനകാര്യ വികസന ഫണ്ടില്‍നിന്നും 234 കോടികൂടി നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ 107.50 കോടിരൂപ അനുവദിച്ചിരുന്നു. ഈ വര്‍ഷം ബജറ്റില്‍ 50,000 രൂപയാണ് താത്കാലികമായി അനുവദിച്ചിരുന്നത്.

നിലവില്‍ 150.30 കോടിരൂപയാണ് ലഭ്യമായ ഓഹരി മൂല്യം. ഭൂമി ഏറ്റെടുക്കുന്നത് ഒഴികെയുള്ള ഇനങ്ങളില്‍ 890.34 കോടിരൂപയാണ് 2013-14 ലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ചെലവ്. കേന്ദ്ര സര്‍ക്കാര്‍ 43.80 കോടി രൂപയാണ് ഇതിനകം ഓഹരി വിഹിതമായി നല്‍കിയത്.

എസ്റ്റിമേറ്റനുസരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 730.4 കോടിരൂപ ആവശ്യമുണ്ടെന്നാണ് നിര്‍മ്മാണക്കമ്മിറ്റി അറിയിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :