കൊച്ചിയില്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ യൂത്ത് കോൺഗ്രസിന്റെ ബീഫ് ഫെസ്റ്റ്; പ്രവര്‍ത്തകരെ പൊലീസ് അറ്സ്റ്റ് ചെയ്തു നീക്കി

കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്കെതിരെ വിമാനത്താവളത്തിന് പുറത്ത് ബീഫ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Kochi Metro, Youth Congress, Beef fest, Kochi Metro Rail, Kochi Metro News, E. Sreedharan, Narendra Modi, കൊച്ചി, കൊച്ചി മെട്രോ, നരേന്ദ്ര മോദി, ഇ ശ്രീധരന്‍, ബീഫ് ഫെസ്റ്റ്, യൂത്ത് കോണ്‍ഗ്രസ്
കൊച്ചി| സജിത്ത്| Last Modified ശനി, 17 ജൂണ്‍ 2017 (11:41 IST)
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ബീ​ഫ് ഫെ​സ്റ്റ്. കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ ഈ പ്രതിഷേധം. പ്രധാനമന്ത്രി വന്നിറങ്ങിയ നാവികസേന വിമാനത്താവളത്തിന് സമീപമാണ് ബീഫ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന​ടു​റോ​ഡി​ൽ കു​ത്തി​യി​രു​ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്ര​വ​ർ​ത്ത​ക​ർ ബീ​ഫും റൊട്ടിയും ക​ഴി​ച്ച​ത്. തു​ട​ർ​ന്നു ഡി​സി​പി പ്രേം​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. പതിനഞ്ചിലധികം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി ബീ​ഫ് പ​ര​സ്പ​രം വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഡി​സി​സി സെ​ക്ര​ട്ട​റി തമ്പി സു​ബ്ര​ഹ്മ​ണ്യമാണ് പ്രതിഷേധം ഉ​ദ്ഘാ​ട​നം ചെ​യ്തത്.

കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ചുകൊണ്ട് കഴിഞ്ഞ മേയ് 23നായിരുന്നു കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്താകമാനം ഉയര്‍ന്നത്.
കേരളമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ ശക്തമായി പ്രതിഷേധിച്ചത്. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :