കേരളത്തിന് ചരിത്രമുഹൂര്‍ത്തം; കൊച്ചി മെട്രോ ഇന്ന് രാജ്യത്തിനു സമർപ്പിക്കും, മോദിയെ സ്വീകരിക്കാനൊരുങ്ങി അറബിക്കടലിന്റെ റാണി

മെട്രോയെ വരവേൽക്കാൻ അറബിക്കടലിന്റെ റാണി ഒരുങ്ങി

Kochi Metro, Kochi Metro Rail, Kochi Metro News, E. Sreedharan, Narendra Modi, കൊച്ചി, കൊച്ചി മെട്രോ, നരേന്ദ്ര മോദി, ഇ ശ്രീധരന്‍
കൊച്ചി| സജിത്ത്| Last Updated: ശനി, 17 ജൂണ്‍ 2017 (07:56 IST)
കൊച്ചി മെട്രോ ഇന്നു രാജ്യത്തിനു സമർപ്പിക്കും. ഗ​താ​ഗ​ത​ക്കു​രു​ക്ക​റി​യാ​ത്ത ന​ഗ​ര​യാ​ത്ര​ക്ക്​ ഇ​നി ക​ണ്ണ​റ്റ​ത്തെ ആ​കാ​ശ​ക്കാ​ഴ്​​ച​ക​ൾ കൂ​ട്ടു​വ​രും. ആ​ധു​നി​ക​ത​യു​ടെ വി​സ്​​മ​യ​ങ്ങ​ൾ നി​റ​ച്ച മെ​ട്രോ ട്രെ​യി​നു​ക​ളു​ടെ കോ​ച്ചു​ക​ൾ സു​ര​ക്ഷ ഒ​രു​ക്കും. രാവിലെ 11നു കലൂർ രാജ്യാന്തര സ്റ്റേഡിയത്തിനു മുന്നിലെ പന്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തിലെ ആദ്യ മെട്രോ റെയിൽ സർവീസ് ജനങ്ങൾക്കു തുറന്നുകൊടുക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചി നഗരം കനത്ത പൊലീസ് വലയത്തിലാണ്. ഡിജിപി ടി.പി. സെന്‍കുമാര്‍ നേരിട്ടെത്തിയാണ് സുരക്ഷാ നടപടികളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ പ്രധാനവേദി, അദ്ദേഹം യാത്ര ചെയ്യുന്ന മെട്രോ കോച്ചുകള്‍ എന്നിവയുടെ സുരക്ഷാ നിയന്ത്രണം എസ്പിജിയുടെ നിയന്ത്രണത്തിലാണ്.

ശനിയാഴ്ച രാവിലെ പത്തേകാലോടെയാണ് പ്രത്യേക നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ആദ്യമെത്തുന്നത് പാലാരിവട്ടം മെട്രോ സ്റ്റേഷനിലായിരിക്കും. ഇവിടെ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയില്‍ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി പിന്നീടായിരിക്കും കലൂരിലെ വേദിയിലെത്തി മെട്രോയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുക. തുടര്‍ന്ന് സെന്റ് തേരേസാസ് കോളജില്‍ സംഘടിപ്പിച്ചിരിക്കുന്ന പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :