ബസില്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമം. കൊച്ചിയില്‍നിന്ന് കുണ്ടന്നുരിലേക്ക് പോകുന്ന സ്വകാര്യബസ്സിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്.
ചൊവ്വാഴ്ച മൂന്നു മണിയോടെയാണ് സംഭവം. ബസ്സില്‍ ആളൊഴിഞ്ഞനേരത്താണ് പീഡനശ്രമം ഉണ്ടായത്. പെണ്‍കുട്ടിയുടെ സീറ്റിന്റെ പിന്നില്‍ നിന്ന കണ്ടക്ടറും ക്ലീനറും കയറി പിടിക്കുകയായിരുന്നു. ഉടനെ പെണ്‍കുട്ടി മൊബൈലില്‍ തന്റെ സുഹൃത്തിനെ വിവരമറിയിച്ചു. സുഹൃത്ത് പൊലിസില്‍ അറിയിച്ചു.
ബസിന്റെ ഡ്രൈവറോടും പെണ്‍കുട്ടി വിവരം പറഞ്ഞു. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തി. പ്രതികളില്‍ ഒരാള്‍ ഉടന്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ അടുത്തയാളെ ഡ്രൈവര്‍ തന്നെ പിടികൂടി. അപ്പോഴേക്കും പൊലീസും സ്ഥലത്തെത്തി.
ദിലീപ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. അപ്പു എന്നയാളാണ് ഓടി രക്ഷപ്പെട്ടതെന്നാണ് വിവരം. ഈ ബസിലെ തന്നെ ജീവനക്കാരാണെങ്കിലും ദിലീപും അപ്പുവും ഇന്ന് അവധിയിലായിരുന്നു എന്നാണ് വിവരം. പെണ്‍കുട്ടിയെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇരുവരും ബസില്‍ കയറുകയായിരുന്നു എന്നാണ് നിഗമനം.
കടവന്ത്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹിയില്‍ ബസിനുള്ളില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനെതിരെ വലിയ പ്രതിഷേധമുണ്ടാകുകയും പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായിരിക്കുന്നത്.