കേരളഹൌസില്‍ മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേരളാഹൗസിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സംസാരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് സംഘം അനുവദിച്ചില്ല. കേരളാഹൗസിലെ റസിഡന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് സംസാരിക്കാനുള്ള ശ്രമം തടഞ്ഞത്. സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറുടെ രാജിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

ഐക്യരാഷ്ട്രസഭയുടെ പൊതുസേവനത്തിനുള്ള പുരസ്‌കാരം നേടിയ ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ഐക്യരാഷ്ട്രസഭ ഡല്‍ഹി റസിഡന്‍റ് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തിലാണ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിലെ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആദരിക്കല്‍ ചടങ്ങ്. കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഡോ ശശി തരൂര്‍ വിശിഷ്ടാതിഥിയായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :