വൈക്കം|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കേരളത്തില്‍ ഹിന്ദുമുസ്ലിം വേര്‍തിരിവ് വര്‍ദ്ധിക്കുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം കേരളത്തില്വര്ദ്ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്തു സി പി ഐ പ്രവര്‍ത്തനഫണ്ട് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കള്ളുവ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്തു വിലകൊടുത്തും സി പി ഐ അതിനെ എതിര്‍ക്കുമെന്നും പന്ന്യന്‍ പറഞ്ഞു. കള്ള് നിരോധനത്തിനെതിരെ നേരത്തെയും പന്ന്യന്‍ രംഗത്ത് വന്നിരുന്നു. പരമ്പരാഗത തൊഴില്‍ മേഖലയായ കള്ളുചെത്ത് വ്യവസായത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ചെറുത്തുനില്‍പ്പിനായി ജീവന് നല്‍കാനും സിപിഐ തയാറാകുമെന്ന് അദ്ദേഹം പറഞ്ഞു.
സിപിഐയെ സംബന്ധിച്ചിടത്തോളം ഏറെ അടുപ്പമുള്ള വ്യവസായമാണ് കള്ള് ചെത്ത്. കള്ള് വ്യവസായം നിര്‍ത്തണമെന്നാണ് ലീഗിന്റെ അഞ്ചുമന്ത്രിമാരും പറയുന്നത്. അവര്‍ക്ക് വീര്യംകുറഞ്ഞ കള്ളിനേക്കാള്‍ ഫോറിന് ലിക്വറിനോടായിരിക്കും താല്പര്യമെന്നും പന്ന്യന്‍ പരിഹസിച്ചു.