ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ജസ്റ്റീസ്‌ രാമചന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശ. മിനമം ചാര്‍ജ്‌ ആറു രൂപാ ആയി വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശയില്‍ പറയുന്നു. ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസ്‌ ഉടമകളുടെ ആവശ്യത്തെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതാണ് രാമചന്ദ്രന്‍ കമ്മിഷന്‍.

ഡീസല്‍ വിലവര്‍ധനവിനെത്തുടര്‍ന്നാണ്‌ ബസ്‌ ചാര്‍ജ്‌ കൂട്ടണമെന്നാവശ്യപ്പെട്ട്‌ ബസ്‌ ഉടമകള്‍ രംഗത്ത്‌ വന്നത്‌. ചാര്‍ജ്‌ കൂട്ടിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കു തുടങ്ങും എന്നും ബസ്‌ ഉടമകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :