കേരളത്തിലെ എടിഎം‌ കവർച്ചയ്ക്ക് പിന്നിൽ ദില്ലി പൊലീസ് !

കേരളത്തിലെ എടിഎം കവർച്ചയുടെ ബുദ്ധിക്ക് പിന്നില്‍ പൊലിസോ !

ആലപ്പുഴ| Aiswarya| Last Updated: ബുധന്‍, 7 ജൂണ്‍ 2017 (12:49 IST)
കേരളത്തില്‍ അടുത്തിടെ നടന്ന
എടിഎം കവർച്ചകളുടെ ബുദ്ധി കേന്ദ്രം ഡല്‍ഹി പൊലീസിന്റെതെന്ന് വെളിപ്പെടുത്തല്‍. ഇതിന്റെ സൂത്രധാരന്‍ ക്രൈംബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ അസ് ലുബ്ഖാനാണെന്ന് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചെങ്ങന്നൂര്‍ സ്വദേശി സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തുവന്നത്.

അസ് ലുബ്ഖാനും ഷക്കർപൂർ സ്വദേശിയായ മറ്റൊരാളും കൂടി ചേർന്നാണ് കവർച്ചകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് സുരേഷ് പറയുന്നത്. ഇതിന്റെ പേരില്‍ ഇയാള്‍ സസ്പെന്‍ഷനിലുമായിരുന്നു. സംഭവം പുറത്ത് വന്നതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. ഇവരെ പിടികുടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :