കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി
തിരുവനന്തപുരം|
WEBDUNIA|
PTI
PTI
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി. ഒന്നാം തിയ്യതി നല്‍കേണ്ട പെന്‍ഷന്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ല. രൂക്ഷമായ പ്രതിസന്ധിയാണ് കാരണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
37,000 പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ 35 കോടി രൂപയാണ് വേണ്ടത്. കഴിഞ്ഞ കുറേ മാസങ്ങളായി അഞ്ചാം തിയ്യതിയാണ് പെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍ ഈ മാസം പെന്‍ഷന്‍ എപ്പോള്‍ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത് കെടിഡിഎഫ്‌സിയില്‍ നിന്ന് ലോണെടുത്താണ്.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ഇതുവരെ കെഎസ്ആര്‍ടിസിക്ക് ലഭിച്ചിട്ടില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി അതീവ ഗുരുതരമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ജീവനക്കാര്‍ക്ക് ഈ മാസം ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് പണമില്ലെന്നാണ് മന്ത്രി പറഞ്ഞത്.