സമ്പൂര്‍ണ്ണ പെന്‍ഷന്‍ പദ്ധതിയുമായി കാണക്കാരി പഞ്ചായത്ത്

കോട്ടയം| WEBDUNIA|
PRO
അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് കാണക്കാരി പഞ്ചായത്ത് സമ്പൂര്‍ണ്ണ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നു. സര്‍ക്കാരിന്റെ വിവിധതരം ക്ഷേമ പെന്‍ഷനുകള്‍ ഏകീകരിച്ച് അര്‍ഹരായ എല്ലാവര്‍ക്കും നല്‍കുകയാണ് പദ്ധതിയുടെ ലക്‍ഷ്യം.

ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍ എന്നീ പെന്‍ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ 15 വാര്‍ഡുകളിലെയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെ പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും മുന്‍കൈ എടുത്ത് കണ്ടെത്തും.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്ന അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം സൂക്ഷ്മപരിശോധനയ്ക്കായി അതത് വകുപ്പിലെ ഓഫീസര്‍മാര്‍ക്ക് കൈമാറും. പരിശോധനയ്ക്കു ശേഷം ലഭിക്കുന്ന ലിസ്റ്റ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയും ജനറല്‍ കമ്മറ്റിയും അംഗീകരിച്ചശേഷം പ്രസിദ്ധികരിക്കും. സാധാരണക്കാരായ നിരവധിപേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :