കെഎം മാണി സിപിഎം പ്ലീനം വേദിയിലേക്ക്; മുന്നണി മാറ്റം വീണ്ടും ചര്‍ച്ചാവിഷയമാകുന്നു

പാലക്കാട്| WEBDUNIA|
PRO
PRO
കെഎം മാണി ഇന്ന് സിപിഎം പ്ലീനം വേദിയിലെത്തും. കെഎം മാണി പങ്കെടുക്കുന്ന സാമ്പത്തിക സെമിനാര്‍ നഗറില്‍ ഇന്ന് വൈകുന്നേരം നടക്കും. ഇതോടെ മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമായി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും യുഡിഎഫിലെ അസ്വാരസ്യങ്ങള്‍ മൂര്‍ച്ഛിച്ച സാഹചര്യത്തിലും കെഎം മാണി സിപിഐഎം വേദിയിലെത്തുന്നത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. കെഎം മാണിയുടെ സിപിഎം വേദിയിലെ സാന്നിധ്യം പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ തുടക്കമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

സിപിഎം സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ ഇടതു സഹയാത്രികരെയും പ്രവര്‍ത്തകരെയും മാത്രമേ സംഘടിപ്പിക്കാറുള്ളു. പ്ലീനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നവ ഉദാരവത്കരണവും ബദല്‍ സാമ്പത്തിക നയങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്ന യുഡിഎഫ് ചേരിയില്‍ നിന്നുള്ള ഏക നേതാവാണ് കെഎം മാണി.

എന്നാല്‍ യുഡിഎഫില്‍ നിന്നും ധനകാര്യ ബദല്‍ അവതരിപ്പിക്കാന്‍ അനുയോജ്യനായ വ്യക്തി കെഎം മാണി മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഇക്കാരണത്താലാണ് കെഎം മാണിയെ പ്രഭാഷകനാക്കിയതെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി. എന്തായാലും കെ എം മാണി പ്ലീനത്തില്‍ പങ്കെടുക്കുന്നത് യുഡി‌എഫിലും ചര്‍ച്ചാവിഷയമായി കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :