കൂറുമാറിയ പഞ്ചായത്തംഗത്തെ അയോഗ്യനാക്കി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഗ്രാമപഞ്ചായത്തംഗത്തെ കൂറുമാറിയതിനെ തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യനാക്കി. കോട്ടുകാല്‍ ഗ്രാമപഞ്ചായത്തംഗം വൈ എസ് ഗോപനെയാണ്‌ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി നിന്നാണ്‌ ഗോപന്‍ വിജയിച്ചത്.

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു 9 അംഗങ്ങളും എല്‍ഡിഎഫിനു ആറ് അംഗങ്ങളും വിജയിച്ചപ്പോള്‍ നാലു പേര്‍ മറ്റു കക്ഷികളില്‍ നിന്നുള്ളവരായിരുന്നു. തുടര്‍ന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് പാസാവുകയും ഒരു സ്വതന്ത്രാംഗത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുകയും ചെയ്തു.

ഇതിനായി നടന്ന വോട്ടിംഗില്‍ ഗോപന്റെ വോട്ട് അസാധുവായതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശത്തിനെതിരെ ഗോപന്‍ തന്റെ വോട്ട് മന:പൂര്‍വം അസാധുവാക്കിയതാണെന്ന് ആരോപിച്ച് പഞ്ചായത്തംഗമായ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പറയുന്ന പ്രകാരം ഗോപന്റെ നടപടി കൂറുമാറ്റമാണെന്ന് കമ്മീഷന്‍ വിലയിരുത്തുകയും ഗോപനെ അയോഗ്യനാക്കുകയും ചെയ്തു.

ഇതിനൊപ്പം തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇദ്ദേഹത്തെ അടുത്ത ആറു വര്‍ഷങ്ങളിലേക്ക് വിലക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :