കൂടംകുളത്ത് നിന്ന് അധിക വൈദ്യുതി ലഭിക്കുമെന്ന് മന്ത്രി ആര്യാടന്‍

കൊച്ചി| WEBDUNIA| Last Modified ഞായര്‍, 4 ഓഗസ്റ്റ് 2013 (13:06 IST)
PRO
കൂടംകുളത്ത് നിന്ന് അധികവൈദ്യുതി ലഭിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. 300 മെഗാവാട്ടിലധികം വൈദ്യുതി ലഭിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

ആണവനിലയത്തെ കേരളം എതിര്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി നല്‍കരുതെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. ധാരണപ്രകാരം 266 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ലഭിക്കേണ്ടത്.

രണ്ടാമത്തെ റിയാക്ടര്‍ പ്രവര്‍ത്തിക്കുമ്പോഴാണ് തമിഴ്‌നാട് ഈ വൈദ്യുതി കേരളത്തിന് നല്‍കേണ്ടത്. പ്രവര്‍ത്തനം തുടങ്ങിയ ആദ്യ റിയാക്ടറില്‍ നിന്നുള്ള 1000 മെഗാവാട്ട് വൈദ്യുതിയും തമിഴ്‌നാടിന് അവകാശപ്പെട്ടതാണ്.

കേരളത്തിന് കൂടംകുളത്തെ വൈദ്യുതി നല്‍കരുതെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിനു പിന്നാലെയാണ് വൈദ്യുതി കേരളത്തിനു ലഭിക്കുമെന്ന ആര്യാടന്റെ പരാമര്‍ശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :