കോട്ടയം|
WEBDUNIA|
Last Modified വെള്ളി, 8 ഫെബ്രുവരി 2013 (15:20 IST)
PRO
PRO
സൂര്യനെല്ലി കേസില്‍ പി ജെ കുര്യനൊപ്പം സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.
കേസില്‍ സി പി എം രാഷ്ട്രീയം കളിക്കുകയാണ്. കുര്യന്‍ കുറ്റക്കാരനല്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയതാണ്. അതിനാല്‍ തന്നെ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.