കുടുംബത്തോടൊപ്പം കാറില്‍ ചുറ്റി കള്ളനോട്ട് മാറുന്നയാള്‍ പിടിയില്‍

പൂവാര്‍| WEBDUNIA| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2013 (16:15 IST)
PRO
കുടുംബാംഗങ്ങളുമൊത്ത് കാറില്‍ ചുറ്റി കള്ളനോട്ട് മാറുന്നത് പതിവാക്കിയ പ്രതി പൊലീസ് പിടിയിലായി. നെയ്യാറ്റിന്‍കര പുന്നയ്ക്കാട് പുതുവല്‍ പുത്തന്‍ വീടില്‍ കുമാര്‍ (43)എന്ന കുടുംബനാഥനാണ്‌ പ്രധാന പ്രതി.

കുമാറിനൊപ്പം ഇദ്ദേഹത്തിന്‍റെ മക്കള്‍. സഹായി മുല്ലൂര്‍ കടകുളം വീട്ടില്‍ വിജി (30) എന്നിവരെയും പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 35000 രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു.

കാരയ്ക്കാമണ്ഡപം സ്വദേശി സുള്‍ഫി എന്നയാളാണ്‌ ഇവര്‍ക്ക് കള്ളനോട്ട് എത്തിക്കുന്നത് എന്നറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാറില്‍ പോകുന്ന വഴി കൈക്കുഞ്ഞുങ്ങളുമായി കുമാറിന്‍റെ മക്കള്‍ വഴിയിലിറങ്ങി 500 രൂപയുടെ കള്ളനോട്ട് നല്‍കി 100 രൂപയുടെ സാധനം വാങ്ങി ബാക്കി 400 രൂപ വാങ്ങിയാണ്‌ ഇവരുടെ തട്ടിപ്പ് നടപ്പിലാക്കുന്നത്.

കഴിഞ്ഞ ദിവസം പൂവാര്‍ മുതല്‍ പഴയകട വരെയുള്ള വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ ആയിരക്കണക്കിനു രൂപയുടെ കള്ളനോട്ടാണ്‌ തട്ടിപ്പിലൂടെ മാറ്റിയെറ്റുത്തത്.

ഈ കള്ളനോട്ടുകളില്‍ സെക്യൂരിറ്റി പ്രസിന്‍റെ ത്രേഡില്‍ ആര്‍ബിഐ എന്ന് രേഖപ്പെടുത്തിയിട്ടില്ല എന്നതിനൊപ്പം താരതമ്യേന കനം കുറഞ്ഞതുമാണ്‌ ഇതിനുപയോഗിച്ച പേപ്പര്‍ എന്നും പൊലീസ് വെളിപ്പെടുത്തി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :