ജയറാം ‘സര്‍ സി പി’, ഒരു കോമഡി ത്രില്ലര്‍ ഒരുങ്ങുന്നു!

WEBDUNIA|
PRO
‘നടന്‍’ എന്ന ചിത്രം ജയറാമിന് നല്‍കിയ മൈലേജ് ചെറുതൊന്നുമല്ല. തുടര്‍ച്ചയായി പരാജയങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന ജയറാമിന് പിടിച്ചുകയറാന്‍ ഒരു പിടിവള്ളി തന്നെയായിരുന്നു നടന്‍. കമല്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുമിച്ച് നേടിയതോടെ ജയറാമിന് കുറച്ച് ആശ്വാസമായെന്ന് പറയാം.

എന്തായാലും മറ്റൊരു ഉഗ്രന്‍ പ്രൊജക്ടിലേക്ക് ജയറാം കടക്കുകയാണ്. ‘സര്‍ സി‌പി’ എന്നാണ് ചിത്രത്തിന് പേര്. ഷാജൂണ്‍ കാര്യാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് സുരേഷ്ബാബുവാണ് തിരക്കഥ രചിക്കുന്നത്. ‘നടന്‍’ എഴുതിയതും സുരേഷ്ബാബുവായിരുന്നു.

ജയറാമിനൊപ്പം ഷീലയും സീമയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘സര്‍ സി പി’ എന്ന് പേരുള്ളതുകൊണ്ട് ചരിത്ര സിനിമയാണെന്നൊന്നും കരുതേണ്ടതില്ല. ‘സര്‍ ചെട്ടിമറ്റത്തില്‍ ഫിലിപ്പ്’ എന്നതിന്‍റെ ചുരുക്കപ്പേരാണിത്. മഴുവഞ്ചേരി ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :