കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌: പ്രതിഷേധത്തില്‍ ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് കെ എം മാണി

തിരുവനന്തപുരം| WEBDUNIA|
PRO
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ ഇടതുപക്ഷവുമായി സഹകരിക്കുമെന്ന്‌ മന്ത്രി കെ എം മാണി.

റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ സംസ്‌ഥാനത്തിന്റെ അഭിപ്രായം കേള്‍ക്കാതെയുള്ള കേന്ദ്ര നിലപാട്‌ വിരോധാഭാസമാണെന്നും പൊതുജനാഭിപ്രായം കേട്ടശേഷം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനം പുറപ്പെടുവിക്കാവൂ എന്നാണ്‌ സര്‍ക്കാര്‍ നിലപാടെന്നും കെ എം മാണി പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ല. പരിസ്‌ഥിതി ലോല വില്ലേജുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ റിപ്പോര്‍ട്ടിന്റെ അന്തഃസ്സത്തയ്‌ക്ക് നിരക്കാത്ത രീതിയിലാണ്‌.

പാലക്കാട്ട് നടക്കാനിരിക്കുന്ന സിപിഎം പ്ലീനത്തിലെ സെമിനാറില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട്‌ ‘ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജാതകം നോക്കേണ്ട കാര്യമില്ലെന്നും’ മാണി പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :