കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ അസ്വാഭാവികത ഉള്ളതായി സംശയം: പൊലീസ് എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ അസ്വാഭാവികത ഉള്ളതായി സംശയം: പൊലീസ് എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

കലാഭവന്‍ മണി, എഫ്‌ ഐ ആര്‍, അമൃത ആശുപത്രി kalabhavan mani, fir, amritha hospital
കൊച്ചി| rahul balan| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (00:39 IST)
കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവിക ഉണ്ടെന്ന സംശയത്തില്‍ പോലീസ് എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ചാലക്കുടി ചേരനെല്ലൂര്‍ പോലീസാണ് കേസെടുത്തത്. എന്നാല്‍ മരണം കാരണം സംബണ്ഡിച്ചുള്ള വ്യക്തമായ വിവരം നല്‍കാന്‍ ആശുപത്രി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. നാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് മണിയുടെ മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്.

എറണാകുളം അമൃത ആശുപത്രിയിലായിരുന്നു മലയാളത്തിന്റെ പ്രിയങ്കരനായ കലാഭവന്‍ മണിയുടെ അന്ത്യം. കരള്‍ രോഗ ബാധയെത്തുടര്‍ന്ന് ഇന്നലെയാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വായില്‍ നിന്ന് രക്തം വരുന്ന സ്ഥിതിയിലാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് വൈകുന്നേരത്തോടെ മണിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

രാത്രി 7.15 ഓടെയാണ്
ആശുപത്രി അധികൃതര്‍ മരണം സ്ഥിതീകരിച്ചത്. മരണത്തിന് പിന്നില്‍ അസ്വാഭാവികതയുണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വളരെക്കാലമായി കരള്‍ പ്രമേഹ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു മണിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :