കറിയില്‍ പഴുതാര: ആശുപത്രി കാന്റീന്‍ പൂട്ടിച്ചു

ആലപ്പുഴ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
മെഡിക്കല്‍ കോളജ്‌ കാന്റിനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്തപഴുതാരയെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കാന്റീന്‍ അടച്ചു പൂട്ടി

കാന്റിനില്‍ നിന്നും വാങ്ങിയ ഇടിയപ്പവും കിഴങ്ങുകറിയും വാര്‍ഡിലെത്തിച്ച്‌ യുവതി കഴിക്കുന്നതിനിടെയാണ്‌ കറിയില്‍ പഴുതാരയെ കണ്ടത്‌. വെന്ത അവസ്ഥയിലായിരുന്നു.

ആശുപത്രി മെയിന്‍ ബ്ലോക്കിന്‌ മുന്നിലായി പ്രവര്‍ത്തിക്കുന്ന കാന്റീന്‍ പത്തുമണിയോടെ നാട്ടുകാര്‍ അടപ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :