ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 12 ജനുവരി 2010 (16:22 IST)
PRO
PRO
കരുനാഗപ്പള്ളി വാതക ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ആലപ്പുഴ എം പി കെസി വേണുഗോപാലിനെ ഐ ഒ സി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പ്രധാനമന്ത്രി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രുപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപ വരെയും മറ്റ് നാശനഷ്ടങ്ങള്‍ക്ക് 50 ലക്ഷം രൂപയും ഐ ഒ സി നല്‍കും.
കെ സി വേണിഗോപാല്‍ എംപിയടക്കമുള്ളവര്‍ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐ ഒ സി നഷ്ടപരിഹാരം അനുവദിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട എല്ലാ ആവശ്യങ്ങളും ഐ ഒ സി അംഗീകരിച്ചതായി കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ ഉടന്‍ തന്നെ ഇക്കാര്യം ഐ ഒ സി അധികൃതര്‍ ഔദ്യോഗികമായി അറിയിക്കുമെന്നും വേണുഗോപാല്‍ എം പി അറിയിച്ചു.