കയര്‍ മേഖലയില്‍ വൈവിധ്യവത്കരണം നടപ്പാക്കും: മന്ത്രി അടൂര്‍ പ്രകാശ്

പത്തനംതിട്ട| WEBDUNIA|
PRO
PRO
കയര്‍ മേഖലയില്‍ ഉത്പന്ന വൈവിധ്യവത്കരണം നടപ്പാക്കുമെന്ന് സംസ്ഥാന റവന്യൂ - കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്. സംസ്ഥാ സര്‍ക്കാര്‍ സ്ഥാപമായ ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡിന്റെ ഓണം കയര്‍ ഉത്പന്ന വിപണമേളയുടെ സംസ്ഥാതല ഉദ്ഘാടനം പത്തംതിട്ട മുസ്ലിം പള്ളിക്കു സമീപമുള്ള ഷോറൂമില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത കയര്‍ മേഖലയ്ക്ക് ഉണര്‍വ് പകരുന്നതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഉടന്‍ വിപണിയിലിറക്കും. കയര്‍ ഉത്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിയില്‍ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തും. പരിസ്ഥിതിക്കു കോട്ടം തട്ടാത്ത പ്രകൃതിദത്ത കയര്‍ ഉത്പന്നങ്ങള്‍ ജങ്ങള്‍ക്ക് വിലക്കുറവില്‍ ലഭ്യമാക്കും എന്നും അദ്ദേഹം പറഞ്ഞു.

മൂന്നരലക്ഷത്തോളം വരുന്ന കയര്‍ തൊഴിലാളികള്‍ക്ക് ജോലി സ്ഥിരത ഉറപ്പാക്കുവനാണ്‌ സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു. കെ ശിവദാസന്‍ നായര്‍എംഎല്‍എ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന ഫോം മാറ്റിംഗ്സ് ഇന്ത്യ ചെയര്‍മാന്‍ സി വേണുഗോപാലന്‍ നായര്‍ നിര്‍വഹിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :