കത്ത് ചോര്‍ത്തല്‍: പിന്നില്‍ ജോസഫ് വിഭാഗമെന്ന് ജോര്‍ജ്
കോട്ടയം. |
WEBDUNIA|
PRO
PRO
പാര്‍ട്ടി ചെയര്‍മാനു നല്കിയ കത്ത് പുറത്തു വിട്ടതിന് പിന്നില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ പിജെ ജോസഫ് വിഭാഗമാണെന്ന് പിസി ജോര്‍ജ്ജ്. തനിക്കെതിരെ പിജെ ജോസഫ് വിഭാഗം നല്കിയ പരാതിക്കത്തു ചോര്‍ത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്.
മനഃപ്പൂര്‍വം കെ എം മാണിയെ അപമാനിക്കാനും മോശക്കാരനാക്കാനും ആണ് അവരുടെ ശ്രമം. വഴിയെ പോവുന്നവരെ താക്കീതു ചെയ്യുകയല്ല കെ എം മാണിയുടെ ജോലിയെന്നും അദ്ദേഹം തന്നെ താക്കീത് ചെയ്തിട്ടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കത്ത് കിട്ടിയിരുന്നില്ല. ഇക്കാര്യം കെ എം മാണി തന്നെ വ്യക്തമാക്കിയതാണ്. തന്റെ വായ് മൂടിക്കെട്ടാമെന്ന് ആരും കരുതേണ്ട എന്നും പ്രസ്താവന നിര്‍ത്താന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല എന്നും പി.സി ജോര്‍ജ് പറഞ്ഞു.
സംഭവം വിവാദമായതോടെ ജോര്‍ജിനെതിരേ ജോസഫ് വിഭാഗം നേതാക്കള്‍ ഒന്നടങ്കം രംഗത്തുവന്നു. മാനസിക രോഗിയെന്ന് മറ്റുള്ളവരെ പറയുന്ന ആളാണ് മാനസിക രോഗിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് പ്രതികരിച്ചു. പാര്‍ട്ടിയില്‍ ജോര്‍ജ്ജിനെതിരെ പരസ്യമായി പരാതി നല്‍കിയിട്ടുണ്ട്. അത് ചവറ്റുകുട്ടയിലാണെന്നാണ് ജോര്‍ജ്ജ് പറഞ്ഞത്. അങ്ങനെയെങ്കില്‍ കത്ത് ചോര്‍ന്നത് അങ്ങനെത്തന്നെയാകുമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു.
കെഎം മാണിയുടെ പേര് ജോര്‍ജ്ജ് ദുരുപയോഗം ചെയ്യുകയാണ്. ജോര്‍ജ് ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ആന്റണി രാജു പറഞ്ഞു.