കണ്ണൂർ കൊലപാതകം ദൗർഭാഗ്യകരം, ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്, പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും: മുഖ്യമന്ത്രി

കണ്ണൂർ കൊലപാതകം ദൗർഭാഗ്യകരം, ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്: മുഖ്യമന്ത്രി

AISWARYA| Last Updated: ശനി, 13 മെയ് 2017 (12:18 IST)
കണ്ണൂര്‍ പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ദൗർഭാഗ്യകരമാണെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്ക് ഇതൊന്നും തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഈ സംഭവം മോശമായ തലത്തിലേക്കു വളരാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചിരുന്നു. പയ്യന്നൂരിനടുത്ത് പാലക്കോട് പാലത്തിന് സമീപമായിരുന്നു സംഭവം നടന്നത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ആര്‍എസ്എസ് കക്കംപാറ മണ്ഡലം കാര്യവാഹക് ചൂരക്കാട് ബിജു (34)ആണ് മരിച്ചത്.
സംഭവം നടന്ന സ്ഥലത്ത് ഇന്നലെ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് ബിജു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :