കണ്ണൂര്‍ നാറാത്ത് പിടിയിലായവര്‍ക്ക് ബാംഗ്ലൂര്‍ സ്ഫോടനവുമായി ബന്ധം?

കണ്ണൂര്‍| WEBDUNIA|
PRO
ബാംഗ്ലൂര്‍ സ്ഫോടനത്തിലും കണ്ണൂര്‍ നാറാത്ത് ആയുധങ്ങളുമായി പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന് സൂചനയുടെ പേരില്‍ പരിശോധന. കണ്ണൂര്‍ നാറാത്ത് ആയുധങ്ങള്‍ പിടിച്ചെടുത്ത സ്ഥലത്ത് കര്‍ണാടക ഭീകരവിരുദ്ധ ഏജന്‍സി പരിശോധന നടത്തി.

അഞ്ചംഗ സംഘമാണ് ഇന്നു രാവിലെ കണ്ണൂരില്‍ എത്തിയത്. കണ്ണൂര്‍ ഡിവൈഎസ്പിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം, നാറാത്തെ ആയുധ പരിശീലന കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു.

കഴിഞ്ഞ ദിവ്സം നാറാത്ത് ആയുധപരിശീലന കേന്ദ്രത്തില്‍ നടന്ന ഒരു റെയ്ഡില്‍ ബോംബുണ്ടാക്കാനുള്ള സാമഗ്രികളും വടിവാളുകളും കണ്ടെടുത്തു. നിരവധിപ്പേര്‍ കസ്റ്റഡിയിലായിരുന്നു.

ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെഅടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അപരിചിതരായ ആളുകള്‍ ഇവിടെ വന്നുപോകുന്നതായി നാളുകളായി ആളുകള്‍ പരാതിപ്പെട്ടിരുന്നു.

രഹസ്യകേന്ദ്രത്തില്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പരിശീലിപ്പിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മരത്തില്‍ നിര്‍മ്മിച്ച ഒരു മനുഷ്യരൂപം ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വെടിവയ്ക്കാന്‍ പരിശീലിപ്പിക്കുന്നതിനാണ് ഇത് ഉപയോഗിച്ചത് എന്നാണ് നിഗമനം.

ഇറാന്റെ ഐഡി കാര്‍ഡ് കൈവശം വച്ച ഒരാള്‍ പിടിയിലായ സംഘത്തിലുണ്ട്. നിരവധി ലഘുലേഖകളും മറ്റും കേന്ദ്രത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :