ഐജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി

തിരുവനന്തപുരം| WEBDUNIA|
PRO
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഐജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. അനുമതി ലഭിച്ചതോടെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തച്ചങ്കരിക്കെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐപിഎസ് റാങ്കിലുളള ഉദ്യോഗസ്ഥനായതു കൊണ്ടാണ് തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര അനുമതി വിജിലന്‍സിന്റെ സ്‌പെഷ്യല്‍ സെല്‍ തേടിയത്.

അറുപത്തഞ്ച് ലക്ഷത്തോളം രൂപയും സിംഗപ്പൂരില്‍നിന്ന് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കടത്തിക്കൊണ്ടു വന്നു എന്നതാണ് തച്ചങ്കരിക്കെതിരായ ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :