എസ്എസ്എല്‍സി: ഗള്‍ഫില്‍ 424 പേര്‍ പരീക്ഷ എഴുതുന്നു
തിരുവനന്തപുരം|
WEBDUNIA|
WD
WD
എസ് എസ് എല്‍ സി പരീക്ഷക്ക് തുടക്കമായി. 4,79,650 കുട്ടികളാണ് ഈ വര്‍ഷം പരീക്ഷ എഴുതുന്നത്. തിങ്കളാഴ്ച ആരംഭിച്ച പരീക്ഷ മാര്‍ച്ച് ഇരുപത്തി മൂന്നിനാണ് അവസാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം 4,70,100 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രത്തില്‍ 424 കുട്ടികളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളില്‍ 1048 കുട്ടികളും സംസ്ഥാനത്തെ 2782 കേന്ദ്രങ്ങളില്‍ 478178 കുട്ടികളുമാണ് പരീക്ഷ എഴുതുക.
5470പ്രൈവറ്റ് വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതുന്നു. വെള്ളിയാഴ്ചകളില്‍ പരിക്ഷ ഉണ്ടാവില്ല ഇതിന് പകരം ശനിയാഴ്ച പരീക്ഷ ഉണ്ടാകും. പരീക്ഷയുടെ ചോദ്യ പേപ്പര്‍ 139 ബാങ്കുകളിലും, 168 ട്രഷറികളിലും സൂക്ഷിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തിലാകും ചോദ്യ പേപ്പര്‍ പൊട്ടിക്കുക.
പരീക്ഷയുടെ മൂല്യ നിര്‍ണ്ണയം ഏപ്രില്‍ 1 മുതല്‍ 15 വരെ നടക്കും. ഗ്രേസ് മാര്‍ക്ക് ഇക്കുറി ഓണ്‍ലൈനായാണ് ശേഖരിക്കുന്നത്. അടുത്തമാസം അവസാനത്തോടെയാണ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുക