ഉമ്മന്‍‌ചാണ്ടിയ്ക്കും സര്‍ക്കാരിനും ഫേസ്‌ബുക്ക് വിമര്‍ശനം; രണ്ടു ജീവനക്കാര്‍ക്കു സസ്പെന്‍ഷന്

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 30 ജൂണ്‍ 2013 (11:23 IST)
PRO
ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സര്‍ക്കാരിനുമെതിരേ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ്‌ ചെയ്ത സെക്രട്ടേറിയറ്റിലെ രണ്ടു ജീവനക്കാര്‍ക്കു സസ്പെന്‍ഷന്‍.

പൊതു ഭരണവകുപ്പിലെ ലാസ്റ്റ്‌ ഗ്രേഡ്‌ ജീവനക്കാരന്‍ പ്രേമാനന്ദ്‌, നിയമവകുപ്പിലെ ലീഗല്‍ അസിസ്റ്റന്റ്‌ ചന്ദ്ര പ്രസാദ്‌ എന്നിവരെയാണ്‌ അന്വേഷണ വിധേയമായി സസ്പെന്‍ഡ്‌ ചെയ്തത്‌.

അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പൊതുഭരണ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ ഫേസ്ബുക്കിലൂടെ സര്‍ക്കാരിന്റെ സത്പേരിനു കളങ്കം വരുത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കൈമാറുന്നതും അപകീര്‍ത്തികരമായ ചിത്രങ്ങളും കാര്‍ട്ടൂണുകളും ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യുന്നതും സര്‍വീസ്‌ ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :