മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 16വരെയാണ് കാലാവധി നീട്ടിയത്. കൊല്ലം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇവരെ ചോദ്യം ചെയ്യാനും കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇറ്റാലിയന്‍ നാവികരെ ചൊവ്വാഴ്ച ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കടലിലെ വെടിവയ്പ്പ് നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് എന്‍റിക്ക ലക്സി എന്ന ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാ ജീവനക്കാരായ ലെസ്റ്റോറെ മാര്‍സി മിലാനോ, സാല്വതോടെ ഗിറോണ എന്നിവരെ അറസ്റ്റ് ചെയ്തത്.