ഇര അവനാണ്, എന്നിട്ടും നീതി ലഭിക്കുന്നില്ല?- ഷെഫീഖ് ഹൈക്കോടതിയിലേക്ക്

നീതി ലഭിക്കുന്നില്ല; ഷെഫീഖ് ഹൈക്കോടതിയിലേക്ക്

aparna| Last Modified ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (09:39 IST)
പട്ടാപ്പകല്‍ മൂന്നു യുവതികളുടെ ആക്രമണത്തിനിരയായ യൂബര്‍ ടാക്സി ഡ്രൈവര്‍ ഷെഫീഖ് ഹൈക്കോടതിയിലേക്ക്. തനിക്ക് നീതി കിട്ടുന്നില്ലെന്നും ഇതിനാല്‍ നീതി തേടി ഹൈക്കോടതിയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണെന്നും ഷെഫീഖ് വ്യക്തമാക്കുന്നു.

ക്രൂര മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ടു പൊലീസ് ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഷെഫീഖ് ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം, ഷെഫീഖിനെ ആക്രമിച്ച മൂന്ന് യുവതികളെ പറ്റി കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.

ആള്‍ക്കൂട്ടത്തിനു മുന്നില്‍ ആക്രമണത്തിനു വിധേയനായിട്ടും ആക്രമണത്തിന്റെ ശബ്ദിക്കുന്ന തെളിവുകളായ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടും തനിക്ക് നീതി കിട്ടുന്നില്ലെന്ന് ഷെഫീഖ് പറയുന്നു. ഷെഫീഖിനെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനു പുറമെ ജാമ്യം നല്‍കി വിടുകയും ചെയ്തു.
എന്നാല്‍, ആക്രമണത്തിനിരയായ ഷെഫീഖിനെതിരെ ജാമ്യമില്ലാത്ത കേസ് ഉള്‍പ്പെടുത്തിയ പൊലീസ് നടപടിക്കെതിരേയും പ്രതിഷേധം ശക്തമാകുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :