ഇന്നോ നാളെയോ കൊണ്ട് ലോകം അവസാനിക്കില്ല, എന്നെ കുടുക്കിയത് ഭരണത്തിലുള്ളവര്‍: രാഹുല്‍ പശുപാലന്‍

Rahul Pasupalan, Online, Reshmi, Rashmi, Joshi Joseph, രാഹുല്‍ പശുപാലന്‍, ഓണ്‍‌ലൈന്‍ പെണ്‍‌വാണിഭം, പെണ്‍‌വാണിഭം, രശ്മി, ജോഷി ജോസഫ്
തിരുവനന്തപുരം| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2015 (14:25 IST)
തന്നെ പെണ്‍‌വാണിഭക്കേസില്‍ കുടുക്കിയതാണെന്നും ഇപ്പോള്‍ ഭരണത്തിലുള്ളവരാണ് അത് ചെയ്തതെന്നും ചുംബനസമരനേതാവ് രാഹുല്‍ പശുപാലന്‍. ഇന്നോ നാളെയോ കൊണ്ട് ലോകം അവസാനിക്കില്ലെന്നും ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

കോടതിയില്‍ ഹാജരാക്കവേയാണ് രാഹുല്‍ പശുപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഓണ്‍‌ലൈന്‍ പെണ്‍‌വാണിഭക്കേസിലെ മൂന്നാം പ്രതിയാണ് രാഹുല്‍ പശുപാലന്‍.

ജാമ്യം ലഭിക്കുമ്പോള്‍ എല്ലാം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറയുമെന്ന് കേസിലെ ഒന്നാം പ്രതിയായ അബ്‌ദുള്‍ ഖാദറും പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍‌വാണിഭത്തിനായി കടത്തിക്കൊണ്ടുവന്നതുള്‍പ്പടെയുള്ള കുറ്റങ്ങള്‍ രാഹുല്‍ പശുപാലനുമേല്‍ ചുമത്തിയിട്ടുണ്ട്. രാഹുലിന്‍റെ ഭാര്യ രശ്മി ആര്‍ നായരും കേസിലെ പ്രതിയാണ്. അതേസമയം, ഓണ്‍‌ലൈന്‍ പെണ്‍‌വാണിഭ സംഘത്തിലെ പ്രധാന ഇടനിലക്കാരനായ അച്ചായന്‍ എന്ന് വിളിപ്പേരുള്ള ജോഷി ജോസഫും മകന്‍ ജോയ്സും പൊലീസ് പിടിയിലായി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :