ഇനി സോണിയ തന്നെ ആശ്രയം; മുഖ്യമന്ത്രി ഡല്‍ഹിക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിലും യുഡി‌എഫിലും ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടേക്കും. ജൂണ്‍ നാലിനായിരിക്കും മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുക. സോണിയയെ കാണാന്‍ അദ്ദേഹം സമയം തേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

പ്രശ്നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കണം എന്നായിരുന്നു ഹൈക്കമാന്റിന്റെ നിലപാട്. പക്ഷേ യുഡി‌എഫ് ഘടകക്ഷിയായ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിച്ചതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി. പ്രശ്‌ന പരിഹാരശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി കേന്ദ്രനേതൃത്തെ സമീപിക്കാന്‍ തീരുമാനിച്ചത്.

ഉപമുഖ്യമന്ത്രി പദവിയെച്ചൊല്ലി യു‌ഡി‌എഫില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്തമാണെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. അതിന് മുന്നിട്ടിറങ്ങേണ്ടതില്ല എന്നാണ് അവരുടെ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :