ആ ചോദ്യം കേട്ടതേ എനിക്ക് തോന്നി ‘ഇത്തവണ ദിലീപിനു ജാമ്യം കിട്ടുമെന്ന്’ : ലിബര്‍ട്ടി ബഷീര്‍

സത്യമേവ ജയതേ...

aparna| Last Modified ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (15:20 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സംഭവത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍‍. സമയത്തില്‍ വിശ്വസിക്കുന്ന ആളാണ് ദിലീപെന്നും അദ്ദേഹത്തിന്റെ സമയം തെളിഞ്ഞുവെന്നും മനോരമ ഓണ്‍ലൈനോട് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

‘ഈ ജാമ്യം പരിഗണിക്കുമ്പോള്‍ തന്നെ കോടതി ദിലീപിനോട് ചോദിച്ചിരുന്നു, ‘എന്തിനാണ് വീണ്ടും ഇങ്ങോട്ട് വരുന്നതെന്ന്’. ആ ചോദ്യത്തിൽ തന്നെ ജാമ്യം കിട്ടുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ദിലീപിന് ജാമ്യം ലഭിച്ചതോടെ സോഷ്യല്‍ മീഡിയകളിലും മറ്റും ആരാധകര്‍ സന്തോഷപ്രകടനം നടത്തുകയാണ്. ഫേസ്ബുക്കിലൂടെ സിനിമാമേഖലയില്‍ ജോലി ചെയ്യുന്നവരും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുകയുണ്ടായി.

ശ്യാംധര്‍ (സംവിധായകന്‍)– സത്യമേവ ജയതേ

ഷെബി ചൗഗാട്ട് (സംവിധായകന്‍)–സന്തോഷം

ഷിബു ഗംഗാധരന്‍– അവന്‍ വരുന്നൂ..

ടോമിച്ചൻ മുളകുപാടം– കോടതി തീരുമാനിക്കട്ടെ ദിലീപ് കുറ്റക്കാരനാണോ എന്ന്. ജനങ്ങൾ ഇരുകയ്യും നീട്ടിയാണ് രാമലീല സ്വീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :