aparna|
Last Modified ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (14:44 IST)
തന്റെ ആദ്യസിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ വരികയും തീയേറ്ററിലെ തറയില്‍ ഇരുന്ന്
സിനിമ കാണുകയും ചെയ്യേണ്ടി വന്ന ആദ്യത്തെ സംവിധായകന്‍ ആയിരിക്കും അരുണ്‍ ഗോപി. ജനപ്രിയ നടന്‍ ദിലീപ് നായകനാകുന്ന രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിക്കാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്.
മോഹന്‍ലാലിന്റെ പുലിമുരുകനു ശേഷം ഇത്രയും സ്വീകാര്യത ലഭിച്ച മറ്റൊരു മലയാള സിനിമയില്ലെന്ന് തന്നെ പറയാം. ജനത്തിരക്ക് കാരണം അരുണിന്റെ സ്വന്തം നാടായ വര്‍ക്കലയിലെ വിമല തിയേറ്ററില്‍ വെച്ചാണ് അരുണ്‍ ഗോപിക്ക് ടിക്കറ്റ് കിട്ടാതായത്. തുടര്‍ന്ന് തറയില്‍ ഇരുന്നാണ് അരുണും കൂട്ടരും സിനിമ കണ്ടത്. പടിയിലിരുന്ന് സിനിമ കാണുന്ന അരുണിന്റെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.