ആലപ്പുഴയില്‍ തുറമുഖ തൊഴിലാളികള്‍ക്ക് 5000 രൂപ ഓണം അലവന്‍സ്: മന്ത്രി കെ ബാബു
തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 5 സെപ്റ്റംബര്‍ 2013 (17:10 IST)
PRO
ആലപ്പുഴ തുറമുഖത്തെ സര്‍ക്കാര്‍ അംഗീകാരമുള്ള തുറമുഖതൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഓണം ഫെസ്റ്റിവല്‍ അലവന്‍സായി 5000 രൂപ വീതം അനുവദിക്കുവാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി ഫിഷറീസ് - തുറമുഖ മന്ത്രി കെ ബാബു അറിയിച്ചതായി റിപ്പോര്‍ട്ട്.
ഒന്‍പതിന് വൈകിട്ട് ആറിന് തുറമുഖ ഓഫീസ് പരിസരത്ത് ഫെസ്റ്റിവല്‍ അലവന്‍സ് വിതരണം ചെയ്യും.തങ്കശ്ശേരി എപിജി ടെര്‍മിനല്‍ സ്ഥാപിക്കുവാന്‍ 50 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്കി.
മറൈന്‍ ഹൈവേ വഴി എപിജി ട്രാന്‍സ്പോര്‍ട്ടേഷനാണ് ഈ ടെര്‍മിനല്‍ സ്ഥാപിക്കുന്നത്. കണ്ണൂര്‍ ചാല ടാങ്കര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നും മന്ത്രി അറിയിച്ചു.