ആരോപണങ്ങളില്‍ വസ്തുതയുണ്ടായിരുന്നെങ്കില്‍ രാജിവെയ്ക്കുമായിരുന്നു :ഉമ്മന്‍ചാണ്ടി

കോട്ടയം| WEBDUNIA| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2013 (14:28 IST)
PRO
ആരോപണങ്ങളില്‍ അല്പമെങ്കിലും വസ്തുതയുണ്ടായിരുന്നെങ്കില്‍ രാജിവെയ്ക്കുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറെ മാസങ്ങളായി മാധ്യമങ്ങള്‍ തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുകയാണെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

വാര്‍ത്തകളില്‍ വാസ്തവമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും തെറ്റും ശരിയും കണ്ടെത്തിവേണം മാധ്യമങ്ങള്‍ പ്രതികരിക്കേണ്ടത്. സത്യത്തോട് നീതി പുലര്‍ത്താനാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍‌ചാണ്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :