ആന്‍റോ ആന്‍റണി അണയാന്‍ പോകുന്ന ദീപം: പി സി ജോര്‍ജ്

കോട്ടയം| Biju| Last Modified ഞായര്‍, 27 ഏപ്രില്‍ 2014 (10:53 IST)
എം പി ആന്‍റോ ആന്‍റണി അണയാന്‍ പോകുന്ന ദീപമാണെന്നും അത് ആളിക്കത്തിക്കോട്ടെ എന്നും ചീഫ് വിപ്പ് പി സി ജോര്‍ജ്. താന്‍ ആന്‍റോ ആന്‍റണിയെ കള്ളക്കേസില്‍ കുടുക്കി എന്ന ആരോപണം മറുപടിയര്‍ഹിക്കുന്നതല്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

പി സി ജോര്‍ജ് തന്നെ കള്ളക്കേസില്‍ കുടുക്കി തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് ഒരു സ്വകാര്യ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ആന്‍റോ ആന്‍റണി ആരോപിച്ചത്.

എനിക്കെതിരായ
കേസുകള്‍ക്ക് പിന്നില്‍ പി സി ജോര്‍ജ് ആണ്. പി സി ജോര്‍ജ് കാലുവാരുമെന്നും വോട്ട് ചെയ്യില്ലെന്നും ഉറപ്പായിരുന്നു. ഇക്കാര്യം നേതൃത്വത്തിനും അറിയാമായിരുന്നു എന്നും ആന്‍റോ ആന്‍റണി പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ പി സി ജോര്‍ജും ആന്‍റോ ആന്‍റണിയും ഏറ്റുമുട്ടിയിരുന്നു. പത്തനംതിട്ടയില്‍ ആരുജയിക്കുമെന്ന് പറയാനാകില്ലെന്നും ആന്‍റോ ആന്‍റണി ജയിക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാമെന്നും ജോര്‍ജ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ തന്‍റെ എതിരാളിക്ക് വേണ്ടിയാണ് പി സി ജോര്‍ജ് പ്രവര്‍ത്തിച്ചതെന്ന് ആന്‍റോ ആന്‍റണിയും ആരോപിച്ചിരുന്നു.

പത്തനംതിട്ടയില്‍ മുന്‍ കോണ്‍‌ഗ്രസ് നേതാവ് പീലിപ്പോസ് തോമസ് ആണ് ആന്‍റോ ആന്‍റണിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :