ആനക്കൊമ്പുമായി രണ്ടു പേര്‍ പിടിയില്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് രണ്ട് ആനക്കൊമ്പുകളാണ് കണ്ടെത്തിയത്

രേണുക വേണു| Last Modified ശനി, 24 ഓഗസ്റ്റ് 2024 (14:31 IST)

ഇടുക്കി ആനച്ചാല്‍ പോതമേട്ടില്‍ ആനക്കൊമ്പുകളുമായി രണ്ടു പേര്‍ വനംവകുപ്പിന്റെ പിടിയിലായി. പോതമേട് സ്വദേശികളായ സിഞ്ചുക്കുട്ടന്‍, മണി, എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് രണ്ട് ആനക്കൊമ്പുകളാണ് കണ്ടെത്തിയത്. ആനച്ചാല്‍ കേന്ദ്രീകരിച്ച് ആനക്കൊമ്പുകളുടെ വില്‍പ്പന നടക്കുന്നതായി വനംവകുപ്പിന് നേരത്തെ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പരിശോധന കര്‍ശനമാക്കി.

ഇതിനിടെ പ്രതികള്‍ വില്‍പ്പനക്കെത്തിച്ച ആനക്കൊമ്പുകളുടെ ദൃശ്യങ്ങള്‍ വനം വകുപ്പിന് കിട്ടി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :