അവധിവ്യാപാരം അനുവദിച്ചതില്‍ അഴിമതി: ഗഡ്കരി

തിരുവനന്തപുരം| WEBDUNIA|
ഭക്്ഷ്യ വസ്‌തുക്കളുടെ അവധിവ്യാപാരം അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. മന്‍മോഹന്‍ മന്ത്രിസഭയിലെ പത്തു മന്ത്രിമാര്‍ക്കെങ്കിലും ഈ അഴിമതിയില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ബി ജെ പി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ മന്‍മോഹന്‍ മന്ത്രിസഭയിലുള്ള പത്തു മന്ത്രിമാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ട്‌. 30 കോര്‍പ്പറേറ്റ്‌ കമ്പനികള്‍ അവധിവ്യാപാരത്തിലൂടെ വന്‍ലാഭമുണ്ടാക്കിയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ഗുജറാത്തിലും ഒറീസ്സയിലുമുണ്ടായ വര്‍ഗീയകലാപം സ്വാഭാവികപ്രതികരണം മാത്രമാണെന്നും നിതിന്‍ ഗഡ്കരി പ്രസ്താവിച്ചു.

ദലിത്‌ പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന്‌ ഊന്നല്‍ നല്‍കി സംസ്ഥാനത്ത് ബി ജെ പിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കും. പാര്‍ട്ടിയില്‍ അച്ചടക്കം നിര്‍ബന്ധമാക്കുമെന്നും ഗഡ്കരി തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിന്‍റെ ചുമതലയുള്ള ബി ജെ പി ദേശീയ സെക്രട്ടറി ബല്‍ബീര്‍ പുഞ്ച്‌, സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :