അമിക്കസ് ക്യൂറി: രാജകുടുംബം പൂര്‍ണമായി എതിര്‍ക്കില്ല

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 21 ഏപ്രില്‍ 2014 (18:28 IST)
PRO
PRO
അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിനെതിരായി തിരുവിതാംകൂര്‍ രാജകുടുംബം പൂര്‍ണമായി മുഖം തിരിക്കില്ല. കൂട്ടത്തില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വരവ്, ചെലവ് കണക്കുകള്‍ പരിശോധിക്കുന്നതില്‍ രാജകുടുംബം എതിര്‍ക്കില്ല.

രാജകുടുംബത്തിന്റെ ഈ തീരുമാനം അടുത്ത തവണ കേസ് പരിഗണിക്കുബോള്‍ സുപ്രീം കോടതില്‍ വ്യക്തമാക്കും. ക്ഷേത്രഭരണത്തില്‍ രാജകുടുംബാംഗങ്ങല്‍ക്കുള്ള അവകാശങ്ങല്‍ ഒഴിവാക്കണമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഉന്നയിച്ചിരുന്നു.

അതിനോടപ്പം തങ്ങള്‍ക്ക് ക്ഷേത്രാചാരങ്ങളില്‍ അവകാശം നിലനിര്‍ത്തണമെന്ന ആവശ്യവും ഉന്നയിക്കും. രാജകുടുംബമാണ് ക്ഷേത്രത്തിന്റെ ആചാര കാര്യങ്ങള്‍ നടത്തുന്നതെന്നും കൂട്ടത്തില്‍ അറിയിക്കും. ക്ഷേത്രവക സ്വത്ത് സ്വകാര്യമായി രാജകുടുംബം കൈകാര്യം ചെയ്തുവെന്ന പരാമര്‍ശത്തെയും കോടതിയില്‍ ചോദ്യം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :